ശബരിമലയിൽ മാസ പൂജകൾക്കായുള്ള പുതുക്കിയ സമയ ക്രമം പ്രഖ്യാപിച്ചു
Monday, March 17, 2025 9:32 PM IST
സന്നിധാനം: ശബരിമലയിൽ ഇനി മുതൽ നട തുറക്കുന്നത് രാവിലെ അഞ്ചിനായിരിക്കും. ഉച്ചയ്ക്ക് ഒന്നിന് നടയടക്കും. വൈകിട്ട് നാലിന് നട തുറക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
സിവിൽ ദർശനത്തിനും (ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദർശനം) പുതിയ സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ നട തുറന്നശേഷം ആറ് മുതൽ മാത്രമേ സിവിൽ ദർശനം ഉണ്ടാവുകയുള്ളൂ.
രാത്രി 9.30 ന് സിവിൽ ദർശനത്തിനുള്ള സമയക്രമം അവസാനിക്കും.