ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്
Monday, March 17, 2025 9:14 PM IST
തൃശൂർ: വരവൂരിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. ചിറ്റണ്ട വരവൂർ പാതയിലുണ്ടായ അപകടത്തിൽ പിക്കപ് വാൻ ഡ്രൈവറായ വല്ലച്ചിറ സ്വദേശിക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേർക്കുമാണ് പരിക്കേറ്റത്.
ഓട്ടോറിക്ഷ ഓടിച്ചിരുന്ന വരവൂർ വലിയകത്ത് ഷെരീഫ് (50), ഷെരീഫിന്റെ മാതാവ് മിസിരിയ, ഭാര്യ ജസീല (38), മകൾ ഫസീഹ(11) എന്നിവർക്കാണ് പരിക്കേറ്റത്. കുണ്ടന്നൂരിൽ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയും വരവൂരിൽ നിന്നും വരികയായിരുന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.