അരൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി; മൂന്ന് പ്ലസ് വൺ വിദ്യാർഥികൾ പിടിയിൽ
Monday, March 17, 2025 8:52 PM IST
ആലപ്പുഴ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ പിടിയിൽ. ആലപ്പുഴ അരൂരിൽ ആണ് സംഭവം.
പ്ലസ് വൺ വിദ്യാർഥികളാണ് പിടിയിലായവർ. 10 സെന്റി മീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് വീട്ടു മുറ്റത്ത് കണ്ടെത്തിയത്.
ഒരാളിൽ നിന്ന് ചെറിയ അളവിൽ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. പിടിയിലായവർക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.