കൊച്ചിയിൽ പൊതുപ്രവർത്തകനു നേരെ ചുറ്റികയാക്രമണം; യുവാവ് പിടിയിൽ
Monday, March 17, 2025 6:55 PM IST
കൊച്ചി: കാക്കനാട് പൊതുപ്രവർത്തകനെ യുവാവ് ചുറ്റിക കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു. തുതിയൂർ സ്വദേശിയായ ബാബു ആന്റണിക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ മനോജ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ ബാബുവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച ഇയാളുടെ കൈക്കും പരിക്കേറ്റു. ആക്രമണം തുടർന്നതോടെ അടുത്തുള്ള തോട്ടിലേക്ക് ചാടിയാണ് ബാബു ആന്റണി രക്ഷപ്പെട്ടത്. മനോജ് സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് ബാബു പറഞ്ഞു.