ചാ​രും​മൂ​ട്: ക​റിയിൽ ഗ്രേവി കു​റ​ഞ്ഞു​പോ​യെ​ന്ന് ആ​രോ​പി​ച്ച് ഹോ​ട്ട​ലി​ൽ ആ​ക്ര​മ​ണം ന​ട​ത്തി ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ൾ പി​ടി​യി​ൽ. വ​ള്ളി​കു​ന്നം പ​ള്ളി​മു​ക്ക് അ​നീ​ഷ് ഭ​വ​ന​ത്തി​ൽ അ​നൂ​പ് (28), വ​ള്ളി​കു​ന്നം പു​ത്ത​ൻ​ച​ന്ത ല​ക്ഷ്മി​ഭ​വ​ന​ത്തി​ൽ വി​ഷ്ണു (24), വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ വ​ര​മ്പ​താ​ന​ത്ത് ഷി​ജി​ൻ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

താ​മ​ര​ക്കു​ള​ത്ത് ബു​ഖാ​രി ഹോ​ട്ട​ലി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​ണ് പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക​ട​യി​ൽ​നി​ന്ന് പാ​ഴ്സ​ൽ വാ​ങ്ങി മ​ട​ങ്ങി​യ പ്ര​തി​ക​ൾ കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞ് തി​രി​ച്ച് എ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ക​റി​യി​ൽ ഗ്രേ​വി കു​റ​വാ​യി​രു​ന്നു എ​ന്ന് ആ​രോ​പി​ച്ച് ഇ​വ​ർ ക​ട​യു​ട​മ​യെ അ​ട​ക്കം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ശ്ര​മം, വീ​ട് ക​യ​റി അ​ക്ര​മം തു​ട​ങ്ങി​യ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.