ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ല; കൊച്ചിൻ കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ടു
Monday, March 17, 2025 3:36 PM IST
കൊച്ചി: ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ലെന്നാരോപിച്ച് പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർഥികൾ. കൂവപ്പാടം കൊച്ചിൻ കോളജിലാണ് പ്രിൻസിപ്പലിനെ വിദ്യാർഥികൾ പൂട്ടിയിട്ടത്.
വിവരമറിഞ്ഞ് ഫോർട്ട് കൊച്ചി പൊലീസ് സംഭവസ്ഥലത്ത് എത്തി. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് പ്രിൻസിപ്പലിനെ പൂട്ടിയിട്ടതെന്ന് കോളജ് യൂണിയൻ ചെയർമാൻ പ്രതികരിച്ചു.
വിദ്യാർഥികൾ രണ്ട് മണിക്കൂറിലധികം പ്രിൻസിപ്പലിനെ പൂട്ടിയിട്ടു.