ലോക്സഭാ മണ്ഡല പുനർനിർണയം; എതിർത്ത് മല്ലികാർജുൻ ഖർഗെ
Monday, March 17, 2025 3:19 PM IST
ന്യൂഡൽഹി: ലോക്സഭാ മണ്ഡല പുനർനിർണയ വിഷയത്തിൽ എതിർപ്പുമായി കോൺഗ്രസ്. ജനസംഖ്യാ അനുപാതത്തിൽ മണ്ഡല പുനർനിർണയം അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.
മണ്ഡല പുനർനിർണയം നടന്നാൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിനിധ്യം കുറയുമെന്നും ജനങ്ങൾ ഇതിനെതിരെ ഒന്നിക്കണമെന്നും ഖർഗെ പറഞ്ഞു.
അതേസമയം മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ മാസം 22ന് ചെന്നൈയിൽ ജോയിന്ററ് ആക്ഷൻ കമ്മിറ്റി യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് യോഗത്തിലേയ്ക്ക് ക്ഷണമുണ്ട്.