മ​ല​പ്പു​റം: ഭ​ക്ഷ​ണ​ത്തി​ൽ എം​ഡി​എം​എ ക​ല​ർ​ത്തി ന​ൽ​കി ല​ഹ​രി​ക്ക​ടി​മ​യാ​ക്കി​യ ശേ​ഷം പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വ​ര്‍​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. .വേ​ങ്ങ​ര ചേ​റൂ​ർ സ്വ​ദേ​ശി അ​ലു​ങ്ങ​ൽ അ​ബ്ദു​ൽ ഗ​ഫൂ​ർ (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ൽ ആ​ണ് സം​ഭ​വം. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചാ​ണ് വ​ശീ​ക​രി​ച്ച​ത്. പി​ന്നീ​ട് പെ​ൺ​കു​ട്ടി​ക്കൊ​പ്പം പ​തി​വാ​യി പു​റ​ത്തു​പോ​യ ഇ​യാ​ൾ ഭ​ക്ഷ​ണ​ത്തി​ൽ എം​ഡി​എം​എ ക​ല​ർ​ത്തി ന​ൽ​കു​ക​യാ​യി​രു​ന്നു

2020ൽ ​പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ആ​യി​രി​ക്കെ തു​ട​ങ്ങി​യ പീ​ഡ​നം 2025 മാ​ർ​ച്ച് വ​രെ തു​ട​ർ​ന്നെ​ന്നാ​ണ് പ​രാ​തി. അ​തി​ജീ​വി​ത​യു​ടെ ന​ഗ്നദൃ​ശ്യം പ​ക​ർ​ത്തി​യ പ്ര​തി പെ​ൺ​കു​ട്ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ല​പ്പോ​ഴാ​യി ത​ട്ടി​യെ​ടു​ത്തു.

ചി​കി​ത്സ​ക്ക് പി​ന്നാ​ലെ ല​ഹ​രി​യി​ൽ നി​ന്ന് മോ​ചി​ത​യാ​യ ശേ​ഷ​മാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​തി​യെ കോ​ട്ട​ക്ക​ൽ പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യു​ടെ ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.