സമരം ചെയ്തല്ല കാര്യം നേടിയെടുക്കേണ്ടതെന്ന് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയുമോ?: സതീശന്
Monday, March 17, 2025 1:07 PM IST
തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പാവപ്പെട്ട സ്ത്രീകളോടാണ് സര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനമെന്ന് സതീശന് വിമര്‍ശിച്ചു.
സമരം ചെയ്തല്ല കാര്യം നേടിയെടുക്കേണ്ടതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. അങ്ങനെ ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയുമോയെന്നും സതീശന് ചോദിച്ചു.
സമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. മുതലാളിത്തത്തിന്റെ ഭാഷയാണ് മുഖ്യമന്ത്രി പറഞ്ഞത്.
പിണറായി അത് പറഞ്ഞപ്പോള്‍ താന്‍ വിസ്മയിച്ചില്ല. തീവ്ര വലതുപക്ഷ നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് സതീശൻ കൂട്ടിച്ചേർത്തു.