കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഇഡി
Monday, March 17, 2025 10:57 AM IST
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി.
ചെന്നൈയിൽനിന്ന് സ്ഥലംമാറി വരുന്ന ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാറിനാണ് പകരംചുമതല. രണ്ടാംഘട്ട കുറ്റപത്രം നൽകാനിരിക്കെയാണ് മാറ്റം.
കരുവന്നൂർ കേസിൽ ഈ മാസംതന്നെ രണ്ടാംഘട്ട കുറ്റപത്രം നൽകാൻ ഡൽഹി ഹെഡ് ഓഫീസ് നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സിപിഎം നേതാവും എംപിയുമായ കെ. രാധാകൃഷ്ണന്റെ മൊഴിയെടുക്കാനുള്ള നീക്കം നടക്കുന്നത്.