ആശാസമരം: കേന്ദ്രം ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാനം എങ്ങനെ ചെയ്യുമെന്ന് ടി.പി.രാമകൃഷ്ണന്
Monday, March 17, 2025 10:40 AM IST
തിരുവനന്തപുരം: ആശമാരുടെ സമരം അവസാനിപ്പിക്കാന്‍ അവര്‍ തന്നെ വിചാരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്. കേന്ദ്രം ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാനം എങ്ങനെ ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.
കേന്ദ്രത്തിന്റെ നിലപാട് തിരുത്തിക്കാന്‍ വേണ്ട സമരമാണ് ചെയ്യേണ്ടത്. സമരത്തിന് പിന്നില്‍ മാറ്റാരോ ഉണ്ട്.
സമരം നടത്തുന്നതിന് പിന്നില്‍ ആശമാരുടെ താത്പര്യമല്ല. ആശമാരുടെ താത്പര്യത്തിനൊപ്പമാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍. ആശമാരെ സഹായിക്കാന്‍ കഴിയുന്ന ഏത് സന്ദര്‍ഭവും തങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.