മെത്താഫെറ്റാമിനുമായി മലയാളി വിദ്യാര്‍ഥി കോയമ്പത്തൂരില്‍ പിടിയില്‍
Monday, March 17, 2025 9:37 AM IST
കോയമ്പത്തൂര്‍: മെത്താഫെറ്റാമിനുമായി മലയാളി വിദ്യാര്‍ഥി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. കായംകുളം സ്വദേശി എസ്.മുഹമ്മദ് സിനാന്(19) ആണ് പിടിയിലായത്.
150 ഗ്രാം മെത്താഫെറ്റാമിനാണ് ഇയാളില്‍നിന്ന് പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് കന്യാകുമാരിയിയിലേക്ക് പോയ ഐലന്റ് എക്സ്പ്രസിലാണ് ഇയാള്‍ കോയമ്പത്തൂരിലെത്തിയത്.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്നീട് കേരളത്തിലേക്കുള്ള മറ്റൊരു ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആലപ്പുഴയില്‍ ഒന്നാംവര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് ഇയാള്‍.