കളമശേരി കഞ്ചാവ് കേസ്: ഇതര സംസ്ഥാന തൊഴിലാളിക്കായി തെരച്ചില്‍ ഊർജിതം
Monday, March 17, 2025 9:26 AM IST
കൊച്ചി: കളമശേരി പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിൽനിന്നു കഞ്ചാവ് പിടികൂടിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. കഞ്ചാവ് പിടികൂടിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.
ഇയാളുടെ മൊബൈൽഫോണും സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണ് കോളജിലേക്ക് നൽകുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസിനു പിന്നാലെ കോളജിൽനിന്നും മൂന്നു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു.