കോ​ഴി​ക്കോ​ട്: കോ​വൂ​രി​ൽ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി ഓ​ട​യി​ൽ വീ​ണ​യാ​ൾ മ​രി​ച്ചു. ക​ള​ത്തി​ന്‍​പൊ​യി​ല്‍ ശ​ശി​യാ​ണ് മ​രി​ച്ച​ത്.

പ​ത്ത് മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ പാ​ലാ​ഴി​യി​ലെ റോ​ഡി​ന് സ​മീ​പ​ത്തെ ഓ​ട​യി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് കോ​വൂ​രി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കോ​വൂ​ര്‍ എം​എ​ല്‍​എ റോ​ഡി​ലെ ബ​സ് സ്റ്റോ​പ്പി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ശ​ശി അ​ബ​ദ്ധ​ത്തി​ല്‍ കാ​ല്‍ വ​ഴു​തി ഓ​വു​ചാ​ലി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

വീ​ടി​ന് തൊ​ട്ട​ടു​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ശ​ക്ത​മാ​യ മ​ഴ​യാ​യ​തി​നാ​ല്‍ ഓ​വു​ചാ​ലി​ല്‍ വെ​ള്ളം കു​ത്തി​യൊ​ലി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.

ആ​ദ്യം നാ​ട്ടു​കാ​രും പി​ന്നീ​ട് ബീ​ച്ചി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്സ് യൂ​ണി​റ്റും ഓ​ട​യി​ല്‍ ര​ണ്ട​ര​ക്കി​ലോ​മീ​റ്റ​റോ​ളം ദൂ​രം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​ട്ടും ശ​ശി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ തെ​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.