കോഴിക്കോട്ട് ഓടയിൽ വീണ് ഒരാളെ കാണാതായി; സ്ഥലത്ത് വ്യാപക തെരച്ചിൽ
Sunday, March 16, 2025 11:43 PM IST
കോഴിക്കോട്: ഓടയിൽ വീണ് ഒരാളെ കാണാതായി. കോഴിക്കോട് കോവൂരിൽ ആണ് സംഭവം.
ശശി എന്ന വ്യക്തിയെ ആണ് കാണാതായത് എന്നാണ് വിവരം. ഇയാൾ കാൽ വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു.
സ്ഥലത്ത് നാട്ടുകാരും ഫയർഫോഴ്സും പോലീസും വ്യാപക തെരച്ചിൽ നടത്തുകയാണ്. വേനൽ മഴ പെയ്ത് ഓടയിൽ കുത്തൊഴുക്ക് രൂപപ്പെട്ടിരുന്നതായാണ് വിവരം.