കോട്ടയത്ത് പ്രതിയെ പിടിക്കാനെത്തിയ പോലീസുകാരന് കുത്തേറ്റു
Sunday, March 16, 2025 6:14 PM IST
കോട്ടയം: പോലീസുകാരന് കുത്തേറ്റു. കോട്ടയം എസ്എച്ച് മൗണ്ടിൽ ആണ് സംഭവം.
ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സിപിഒ സനു ഗോപിക്കാണ് കുത്തേറ്റത്. മോഷണക്കേസിലെ പ്രതിയെ പിടിക്കാനെത്തിയപ്പോളാണ് പോലീസുകാരന് കുത്തേറ്റത്.
പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.