താമരശേരിയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടണം; പഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒ കത്തയച്ചു
Sunday, March 16, 2025 4:53 PM IST
കോഴിക്കോട്: താമരശേരിയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടണമെന്ന് ഡിഇഒ. പഞ്ചായത്ത് രാജ് ചട്ടങ്ങൾ പാലിക്കാത്ത ട്യൂഷൻ സെന്ററുകൾ അടിയന്തരമായി അടച്ചുപൂട്ടാൻ ഡിഇഒ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിർബന്ധിത രജിസ്ട്രേഷനും അംഗീകാരവുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെടുത്തി കൊണ്ടാണ് കത്തയച്ചിരിക്കുന്നത്.
നിയമത്തിലെ സെക്ഷൻ 266 പ്രകാരം പഞ്ചായത്തിന്റെ മുൻകൂർ രജിസ്ട്രേഷനും അനുമതിയും ഇല്ലാതെ ഒരു ട്യൂട്ടോറിയൽ സെന്ററും പ്രവർത്തിക്കാൻ പാടുളളതല്ല. പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഡിഇഒ യുടെ നിർദേശം.