തി​രു​വ​ന​ന്ത​പു​രം: പൊ​ള്ളു​ന്ന ചൂ​ടി​ല്‍ ആ​ശ്വാ​സ​മാ​യി കേ​ര​ള​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ലാണ് മ​ഴ​യ്ക്ക് സാധ്യ​ത​.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടെ നേ​രി​യ മ​ഴ​യ്ക്കുള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്.

അ​ടു​ത്ത മൂ​ന്ന് ദി​വ​സ​വും സം​സ്ഥാ​ന​ത്ത് 12 ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.