തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ല​ഹ​രി വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​തി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി. ഈ ​മാ​സം 24 നാ​ണ് യോ​ഗം. മ​ന്ത്രി​മാ​രും പോ​ലീ​സ്-​എ​ക്സൈ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ല​ഹ​രി​ക്കെ​തി​രെ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ഇ​നി തു​ട​ങ്ങു​ന്ന ന​ട​പ​ടി​ക​ളും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. ല​ഹ​രി വ്യാ​പ​ന​ത്തി​ൽ ഗ​വ​ർ​ണ​റും ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക റെ​യ്ഡി​ന് സ​മ​ഗ്ര പ​ദ്ധ​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യാ​ണ് നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​നാ​ണ് ഏ​കോ​പ​ന ചു​മ​ത​ല.