ചെ​ന്നൈ: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്മാ​ൻ ആ​ശു​പ​ത്രി വി​ട്ടു. ഇ​ന്ന് രാ​വി​ലെ​യാ​ണ് റ​ഹ്മാ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

നോ​മ്പി​നെ തു​ട​ർ​ന്നു​ണ്ടാ​യ നി​ർ​ജ​ല​നീ​ക​ര​ണ​മാ​ണ് അ​സ്വ​സ്ഥ​ത​ക​ൾ​ക്ക് കാ​ര​ണ​മെ​ന്ന് റ​ഹ്മാ​നോ​ട്‌ അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം വി​ദേ​ശ​ത്ത് നി​ന്ന് ചെ​ന്നൈ​യി​ലെ​ത്തി​യ​ത്.