ലഷ്കര്‍ ഭീകരന് അബു ഖത്തല്‍ പാക്കിസ്ഥനില്‍ കൊല്ലപ്പെട്ടു
Sunday, March 16, 2025 12:15 PM IST
ന്യൂഡല്‍ഹി: ലഷ്കര്‍ ഇ തൊയ്ബ ഭീകരൻ അബു ഖത്തല്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനില്‍വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് അബു ഖത്തൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
സംഭവത്തിനു പിന്നില്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ജമ്മു കാഷ്മീരില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഖത്തല്‍. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിന്റെ അടുത്ത സഹായിയായിരുന്നു ഖത്തല്‍.
ഹാഫിസ് സയിദാണ് ലഷ്കര്‍ ഇ തൊയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നത്.