പത്താം ക്ലാസുകാരൻ കഞ്ചാവുമായി പിടിയിൽ
Sunday, March 16, 2025 10:42 AM IST
കോട്ടയം: പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടികൂടിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വിദ്യാർഥിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. പിന്നീട് കുട്ടിയെ ജാമ്യത്തിൽ വിട്ടയച്ചു.
അതേസമയം പാറശാലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിപണനം ചെയ്യുന്ന പ്രതിയെ പാറശാല പോലീസ് അറസ്റ്റ് ചെയ്തു. പാറശാല ഇഞ്ചിവിള തേരിവിള ദേവർവിള വീട്ടിൽ ഷാൻ (24) ആണ് അറസ്റ്റിലായത്.