വാഹനാപകടം; മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരിച്ചു
Sunday, March 16, 2025 7:10 AM IST
കണ്ണൂർ: മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38) വാഹനാപകടത്തിൽ മരിച്ചു. ഇരിട്ടിയിലെ പുന്നാട് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് മരണം.
വെള്ളിയാഴ്ച രാത്രി 12 ഓടെ കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.