ബം​ഗ​ളൂ​രു: ക​ഞ്ചാ​വും തോ​ക്കു​മാ​യി അ​ഞ്ച് മ​ല​യാ​ളി യു​വാ​ക്ക​ളെ ക​ർ​ണാ​ട​ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക്കാ​രാ​യ മം​ഗ​ല്‍​പ്പാ​ടി സ്വ​ദേ​ശി അ​ബ്ദു​ല്‍ ല​ത്തീ​ഫ് (തോ​ക്ക് ല​ത്തീ​ഫ്), പൈ​വ​ളി​ഗെ കു​രു​ട​പ്പ​ദ​വി​ലെ മ​ന്‍​സൂ​ര്‍, മ​ഞ്ചേ​ശ്വ​രം ക​ട​മ്പാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​സ്ഗ​ര്‍, മു​ഹ​മ്മ​ദ് സാ​ലി, ഭീ​മ​ന​ടി കു​ന്നും​കൈ സ്വ​ദേ​ശി നൗ​ഫ​ല്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രി​ല്‍ നി​ന്ന് 12 കി​ലോ ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ പ​ല​പ്പോ​ഴാ​യി ന​ട​ന്ന വെ​ടി​വെ​പ്പ് കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍​ക്ക് തോ​ക്കു​ക​ള്‍ എ​ത്തി​ച്ച് കൊ​ടു​ത്ത​ത് ല​ത്തീ​ഫാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല​പാ​ത​കം അ​ട​ക്കം 13 ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ല​ത്തീ​ഫ്. ന​ടേ​ക്കാ​ല്‍ ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ന്‍​സൂ​ര്‍, നൗ​ഫ​ല്‍ എ​ന്നി​വ​ര്‍ പി​ടി​യി​ലാ​യ​ത്. ര​ണ്ട് തോ​ക്കു​ക​ളും നാ​ല് വെ​ടി​യു​ണ്ട​ക​ളും ഇ​വ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ് ഇ​വ​ര്‍.

മു​ഹ​മ്മ​ദ് അ​സ്ഗ​ര്‍, മു​ഹ​മ്മ​ദ് സാ​ലി എ​ന്നി​വ​രി​ൽ നി​ന്നും തോ​ക്കും ര​ണ്ട് വെ​ടി​യു​ണ്ട​ക​ളും പി​ടി​ച്ചെ​ടു​ത്തു. കൊ​ല​പാ​ത​ക ശ്ര​മം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് അ​ട​ക്കം അ​സ്ഗ​റി​നെ​തി​രെ 17 ക്രി​മി​ന​ല്‍ കേ​സു​ക​ളു​ണ്ട്.

സാ​ലി​ക്കെ​തി​രെ 10 കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.