ലഹരി വേട്ട തുടർന്ന് പോലീസ്; കളമശേരിയിൽ സ്വകാര്യ ഹോസ്റ്റലുകളിലും പിജികളിലും മിന്നൽ പരിശോധന
Saturday, March 15, 2025 11:14 PM IST
കൊച്ചി: കളമശേരിയിൽ പോലീസിന്റെ മിന്നൽ പരിശോധന. കുസാറ്റിന് ചുറ്റുമുള്ള സ്വകാര്യ ഹോസ്റ്റലുകളിലും പിജികളിലുമാണ് പോലീസ് പരിശോധന നടത്തുന്നത്.
വലിയ സംഘം പോലീസാണ് മിന്നൽ പരിശോധന നടത്തുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു.
കളമശേരി പോളി ടെക്നിക് കോളജ് ഹോസ്റ്റലിൽനിന്ന് വൻ ലഹരി ശേഖരം കണ്ടെത്തിയതിനു പിന്നാലെയാണ് ഇപ്പോൾ മിന്നൽ പരിശോധന തുടരുന്നത്.