ജുനൈദിന്റെ മരണത്തിൽ ദുരൂഹതയില്ല; അപകട സമയം മദ്യപിച്ചിരുന്നതായി ഡോക്ടർ
Saturday, March 15, 2025 10:59 PM IST
മലപ്പുറം: വ്ളോഗർ ജുനൈദിന്റേത് അപകട മരണം തന്നെയെന്ന് പോലീസ്. അപകട സമയം ജുനൈദ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞതായാണ് വിവരം.
ജുനൈദിന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച പരിശോധനാ ഫലം ലഭിക്കുമെന്നാണ് പോലീസ് അറിയിച്ചത്.
മഞ്ചരിയിലുണ്ടായ വാഹനാപകടത്തിലാണ് വ്ളോഗർ ജുനൈദ് മരിച്ചത്. റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
റോഡരികില്‍ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. ജുനൈദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.