തൃ​ശൂ​ർ‌/​പാ​ല​ക്കാ​ട്: അ​തി​ര​പ്പി​ള്ളി​യി​ലും അ​ട്ട​പ്പാ​ടി​യി​ലും ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ് ര​ണ്ട് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. അ​തി​ര​പ്പി​ള്ളി​യി​ൽ ലൈ​ൻ​മാ​ൻ സി.​കെ. റെ​ജി (53) ആ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച റെ​ജി. വൈ​ദ്യു​ത പോ​സ്റ്റി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ​യാ​ണ് റെ​ജി​ക്ക് ഷോ​ക്കേ​റ്റ​ത്.

അ​ട്ട​പ്പാ​ടി​യി​ലും വൈ​ദ്യു​ത ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ചു. നെ​ല്ലി​പ്പ​തി സ്വ​ദേ​ശി ന​ഞ്ച​ൻ (52) ആ​ണ് മ​രി​ച്ച​ത്.

ചീ​ര​ക്ക​ട​വി​ൽ വൈ​ദ്യു​ത ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.