ഗ്രാമ്പിയിലെ കടുവ അവശനിലയിൽ; ഉടൻ മയക്കുവെടിവയ്ക്കും
Saturday, March 15, 2025 6:22 PM IST
ഇടുക്കി: ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവയ്ക്കും. പരിക്കേറ്റ കടുവ അവശനിലയിലാണ് ഉള്ളത്. കടുവയെ പിടികൂടി ചികിത്സയ്ക്കായി തേക്കടിയിലേക്ക് മാറ്റും.
കടുവ വെള്ളിയാഴ്ച മുതൽ ഒരേ സ്ഥലത്ത് തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ചിട്ടുള്ളകൂടിന് 300 മീറ്റർ മാത്രം അകലെയാണ് കടുവയെ ഇന്നലെ കണ്ടെത്തിയത്.
കടുവ തീർത്തും അവശനാണെന്ന് കോട്ടയം ഡിഎഫ്ഒ എൻ. രാജേഷ് അറിയിച്ചു. കടുവയുടെ കാലിന് ഏറ്റ പരിക്ക് ഗുരുതരമാണ്. പരിക്ക് കാരണം കടുവയ്ക്ക് സഞ്ചരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.