41 രാജ്യങ്ങളിലെ പൗരന്മാര്ക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ട്രംപ്
Saturday, March 15, 2025 4:20 PM IST
വാഷിംഗ്ടൺ ഡിസി: 41 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 41 രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതില്‍ പൂര്‍ണ വീസാ നിരോധനം ഏര്‍പ്പെടുത്തുന്നതിൽ അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനിസ്വേല, യെമൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു.
രണ്ടാമത്തെ ഗ്രൂപ്പിൽ എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങൾക്ക് ഭാഗികമായി വീസ നിരോധനം നേരിടേണ്ടിവരും. അതേസമയം നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടായേക്കാം എന്നും റിപ്പോര്‍ട്ടുണ്ട്.
മൂന്നാമത്തെ ഗ്രൂപ്പിൽ പാക്കിസ്ഥാൻ, ഭൂട്ടാൻ, മ്യാൻമർ എന്നിവയുൾപ്പെടെ 26 രാജ്യങ്ങളാണുള്ളത്. ഈ രാജ്യങ്ങളിലെ സർക്കാരുകൾ 60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ യുഎസ് വീസ നൽകുന്നത് ഭാഗികമായി നിർത്തിവയ്ക്കുന്നത് പരിഗണിക്കുമെന്ന് പറയുന്നു.