ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം; വിദ്യാർഥികൾ പിടിയിൽ
Saturday, March 15, 2025 4:00 PM IST
തിരുവനന്തപുരം: ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ വിദ്യാർഥികൾ പിടിയിൽ. ബാലരാമപുരം കുഞ്ചുവിളാകത്ത് വീട്ടിൽ കാശിനാഥൻ (21), പാറശാല ആകാശ് ഭവനിൽ ആകാശ് (20), പാപ്പനംകോട് വിശ്വംഭരൻ റോഡ് സ്വാതി ലൈനിൽ നാഗരാജ് (20), ചെങ്കൽ വലിയവിള വൃന്ദാവൻ വീട്ടിൽ ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്.
പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയർ വിദ്യാർഥിയെ ആക്രമിച്ചെന്ന പരാതിയിലാണ് നടപടി. ധനുവച്ചപുരം ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികളാണ് പിടിയിലായത്.
സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികൾ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയകളെ റിമാൻഡ്ചെയ്തു.