വോട്ടർ തിരിച്ചറിയൽ കാർഡിലെ അപാകത പരിഹരിക്കാൻ യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
Saturday, March 15, 2025 1:36 PM IST
ന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡിലെ അപാകത പരിഹരിക്കാൻ യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും യോഗത്തിനെത്തും. ചൊവ്വാഴ്ച ചേരുന്ന യോഗം ഓരോരുത്തർക്കും പ്രത്യേക നന്പർ ഉറപ്പാക്കുന്നത് ആലോചിക്കും.
ഒരേ നന്പർ ഉള്ള വോട്ടർ ഐഡി കാർഡ് പല വോട്ടർമാർക്കും നൽകിയെന്ന പ്രശ്നത്തിനാണ് കമ്മീഷൻ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത്. വിഷയത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.
പശ്ചിമ ബംഗാളിലേയും ഉത്തർപ്രദേശിലെയും ചില വോട്ടർമാർക്ക് വോട്ടർ കാർഡിലെ നന്പർ ഒരേ സംഖ്യയാണെന്നാണ് മമത ആരോപണം ഉന്നയിച്ചത്. ഈ സാഹചര്യത്തിൽ കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനു പരിഹാരം കാണാൻ ശ്രമക്കുന്നത്.
കഴിഞ്ഞ ദിവസം പാർലമെന്റിലും ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ആധാർ കാർഡ് നന്പർ ഇതുമായി എങ്ങനെ ചേർക്കാമെന്നതിലും ചർച്ച നടക്കും.