ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവ അവശൻ; കൂട്ടില്‍ കയറിയില്ലെങ്കില്‍ മയക്കുവെടി വച്ചേക്കും
Saturday, March 15, 2025 1:23 PM IST
ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവ അവശനെന്ന് വനംവകുപ്പ്. കടുവയുടെ കാലിന് ഏറ്റ പരിക്ക് ഗുരുതരമാണ്. കടുവയുടെ ആരോഗ്യനില വെറ്റിനറി ഡോക്ടര്‍ എത്തി പരിശോധിക്കും.
കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ചിട്ടുള്ള കൂടിന് 300 മീറ്റർ മാത്രം അകലെയാണ് നിലവിൽ കടുവയുള്ളത്. പരിക്ക് കാരണം കടുവയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല.
രണ്ട് ദിവസത്തിനുള്ളില്‍ കൂട്ടില്‍ കയറിയില്ലെങ്കില്‍ മയക്കുവെടി വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് എരുമേലി റേഞ്ച് ഓഫീസര്‍ അറിയിച്ചു. ഇതിന് ശേഷം ചികിത്സ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.