ഐഎസ്ഐഎസ് നേതാവ് അബു ഖദീജ കൊല്ലപ്പെട്ടു
Saturday, March 15, 2025 10:29 AM IST
ദാമാസ്കസ്: ഭീകര സംഘടനയായ ഐഎസ്ഐഎസിന്റെ ഇറാഖിലെയും സിറിയയിലെയും നേതാവ് അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുള്ള മകി മുസ്ലേ അല്‍-റിഫായി കൊല്ലപ്പെട്ടു.
ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയാണ് വിവരം അറിയിച്ചത്. ഇറാഖിലെയും ലോകത്തിലെ തന്നെയും ഏറ്റവും അപകടം പിടിച്ച ഭീകരനാണെന്ന് ഇയാളെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹകരണത്തോടെയാണ് ഇറാഖി സുരക്ഷാ സേന ഈ ഓപ്പറേഷന് നടത്തിയതെന്നാണ് വിവരം.