കൊല്ലത്ത് പത്ത് ചാക്ക് നിരോധിത ലഹരി വസ്തുകളുമായി ഒരാൾ പിടിയിൽ
Saturday, March 15, 2025 10:24 AM IST
കൊല്ലം: പത്ത് ചാക്ക് നിരോധിത ലഹരി പദാർഥങ്ങളുമായി കൊല്ലത്ത് ഒരാൾ പിടിയിൽ. ഇരവിപുരം വാളത്തുങ്കൽ സ്വദേശി ജോർജ് ആണ് അറസ്റ്റിലായത്. ഒളിവിലുള്ള മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
അൻപത് ചാക്ക് ലഹരി പദാർഥങ്ങൾ സൂക്ഷിച്ച കേസിൽ ഒളിവിൽ പോയ വഞ്ചിക്കോവിൽ സ്വദേശി ദീപുവിന്റെ സുഹൃത്താണ് പിടിയിലായ ജോർജ്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇരവിപുരത്തെ ജോർജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പത്ത് ചാക്കുകളിലായി ലഹരി പദാർഥങ്ങൾ കണ്ടെത്തിയത്.
ജോർജിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരത്ത് പ്രതികൾ ചേർന്ന് ആകെ 200 ചാക്ക് നിരോധിത ലഹരി പദാർദങ്ങൾ എത്തിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.