കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയിൽ
Saturday, March 15, 2025 5:09 AM IST
മാനന്തവാടി: കഞ്ചാവുമായി ബംഗാള്‍ സ്വദേശിയായ യുവാവ് തിരുനെല്ലി പോലീസിന്റെ പിടിയിലായി.
എം.ഡി. അജ്ലം (27)ത്തെയാണ് ഇന്നലെ രാവിലെ പതിനൊന്നോടെ ബാവലി പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനക്കിടെ പിടികൂടിയത്.
പോലീസിനെ കണ്ട യുവാവ് പരിഭ്രമിച്ചു. ഇതോടെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. പരിശോധനയില്‍ വസ്ത്രത്തിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ പൊതിയില്‍ 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.