തദ്ദേശതെരഞ്ഞെടുപ്പിൽ തോറ്റാൽ പ്രാദേശിക നേതാക്കൾക്കെതിരേ നടപടി: കെ. സുധാകരൻ
Friday, March 14, 2025 10:15 PM IST
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ പ്രാദേശിക നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മലപ്പുറത്ത് നടന്ന പാർട്ടി പരിപാടിയിലാണ് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിന്, യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അത് പരമാവധി ഉപയോഗപെടുത്താൻ സാധിക്കണമെന്നും സുധാകരൻ പ്രവർത്തകരോട് പറഞ്ഞു.