ഹോളി ആഘോഷത്തിനിടെ വർണപ്പൊടികൾ ദേഹത്ത് എറിയുന്നത് തടഞ്ഞു; രാജസ്ഥാനിൽ യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു
Friday, March 14, 2025 8:45 PM IST
ജയ്പുർ: ഹോളി ആഘോഷത്തിന് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിൽ തനിക്ക് നേരെ കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൻസ് രാജ് (25) ആണ് കൊല്ലപ്പെട്ടത്. റാൽവാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് പ്രതികൾ.
ലൈബ്രറിയിൽവച്ചാണ് കൊലപാതകം നടന്നത്. പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി എത്തിയ പ്രതികളോട് തന്റെ ദേഹത്തേക്ക് വർണപ്പൊടികൾ വിതറരുതെന്ന് ഹൻസ് രാജ് പറഞ്ഞു.
ഇതിൽ പ്രകോപിതരായ പ്രതികൾ ഹൻസിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മൂവരും ചേർന്ന് ഹൻസ് രാജിനെ ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദിക്കുകയും ചെയ്തുവെന്നും പിന്നീട് ഇയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.