വാഹനത്തിന്റെ അമിത വേഗത ചോദ്യംചെയ്തു; യുവാവിന്റെ നെഞ്ചിൽ താക്കോൽ കുത്തിയിറക്കി
Friday, March 14, 2025 7:05 PM IST
കോഴിക്കോട്: ഇരുചക്ര വാഹനത്തിന്റെ വേഗത ചോദ്യം ചെയ്ത യുവാവിനെ ബൈക്ക് യാത്രികൻ ക്രൂരമായി മർദിച്ചു. കോഴിക്കോട് പുതിയാപ്പയിൽ വ്യാഴാഴ്ചയാണ് സംഭവം. രഞ്ജിത്ത് എന്ന യുവാവിനാണ് പരിക്കേറ്റത്.
വാഹനത്തിന്റെ അമിത വേഗത ചോദ്യംചെയ്ത യുവാവിന്റെ നെഞ്ചിൽ പ്രതി സ്കൂട്ടറിന്റെ താക്കോൽ കുത്തിയിറക്കി.
ആക്രമണത്തിൽ യുവാവിന്റെ കണ്ണിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം പ്രതി ഒളിവിലാണ്. പ്രതി ലഹരിക്കടിമയാണെന്ന് പരിക്കേറ്റ യുവാവ് പറഞ്ഞു.