കോ​ഴി​ക്കോ​ട്: ഉ​ജ്ജ്വ​ല ഹോ​മി​ല്‍ ക​ഴി​യു​ന്ന മൂ​ന്ന് നാ​ടോ​ടി സ്ത്രീ​ക​ള്‍ ക​ട​ന്നു​ക​ള​ഞ്ഞു. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ള്‍ ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് ഉ​ജ്ജ്വ​ല ഹോ​മി​ല്‍ നി​ന്ന് കു​ട്ടി​ക​ളു​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

പ​ന്ത്ര​ണ്ടും മൂ​ന്നും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളോ​ടൊ​പ്പ​മാ​ണ് സ്ത്രീ​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഭി​ക്ഷാ​ട​നം ന​ട​ത്തി​യ​തി​ന് പി​ടി​യി​ലാ​യ​വ​രാ​ണി​വ​ര്‍.

തു​ട​ർ​ന്ന് ഇ​വ​രെ ഉ​ജ്ജ്വ​ല ഹോ​മി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.