പഞ്ചാബിലെ ശിവസേന നേതാവ് മംഗത് റായിയെ അജ്ഞാതർ വെടിവച്ചു കൊന്നു
Friday, March 14, 2025 4:42 PM IST
അമൃത്സർ: പഞ്ചാബിലെ മോഗയിൽ ശിവസേന നേതാവ് മംഗത് റായിയെ അജ്ഞാതർ വെടിവച്ചു കൊന്നു.ബൈക്കിലെത്തിലെത്തിയ മൂവർ സംഘമാണ് മംഗത്ത് റായിയെ വെടിവച്ചു കൊന്നത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സ്റ്റേഡിയം റോഡിൽ വച്ച് അക്രമികൾ മംഗതിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇരുചക്രവാഹനത്തിൽ കയറി രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്ന് വീണ്ടും വെടിയുതിർത്തു. പൊലീസെത്തി മംഗത് റായിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ 11 വയസുള്ള ഒരു ആൺകുട്ടിക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ ആദ്യം മോഗ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.