പാലക്കാട്ട് മെത്താഫെറ്റമിനുമായി രണ്ട് പേര് പിടിയില്‍
Friday, March 14, 2025 3:16 PM IST
പാലക്കാട്: മെത്താഫെറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി അജിത് സുനില്‍, എറണാകുളം സ്വദേശി രാജേഷ് രാജു എന്നിവരാണ് പിടിയിലായത്.
ഇവരില്‍നിന്ന് 28.9ഗ്രാം മെത്താഫെറ്റമിന്‍ കണ്ടെടുത്തു. ഇന്ന് രാവിലെ ലഹരിവിരുദ്ധ സ്ക്വാഡും പാലക്കാട് ടൗണ്‍ സൗത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മണപ്പുള്ളിക്കാവില്നിന്നാണ് ഇവര്‍ പിടിയിലായത്. ബംഗളൂരുവില്‍നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് അറിയിച്ചു.