സാഹിത്യകാരന് കെ.കെ. കൊച്ചിന് വിടചൊല്ലി നാട്
Friday, March 14, 2025 3:16 PM IST
കടുത്തുരുത്തി: സാഹിത്യകാരനും ദളിത് ചിന്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.കെ. കൊച്ചിന് വിടചൊല്ലി നാട്. കടുത്തുരുത്തിയിലെ വസതിയിൽ ഔദ്യോഗിക ബഹുമതികളോടെ കൊച്ചിന്റെ മൃതദേഹം സംസ്കരിച്ചു.
അർബുദ ബാധിതനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വ്യാഴാഴ്ചയായിരുന്നു അന്ത്യം.
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദളിതന് എന്ന ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്.