പാലക്കാട്ട് വയോധികന് കുഴഞ്ഞുവീണ് മരിച്ചു
Friday, March 14, 2025 2:52 PM IST
പാലക്കാട്: നടന്നുപോകുന്നതിനിടെ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. ഭീമനാട് സ്വദേശി അപ്പുകുട്ടന്‍(74) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. കുടുംബത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്നുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.