വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ അമ്മ ഷെമിയെ അഗതിമന്ദിരത്തിലേക്ക് മാറ്റി
Friday, March 14, 2025 2:40 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ അഗതി മന്ദിരത്തിലേക്ക് മാറ്റി. തിരുവനന്തപുരത്തുള്ള അഗതി മന്ദിരത്തിലേക്കാണ് ഷെമിയെ മാറ്റിയത്.
അഫാന്റെ ആക്രമണത്തിൽ തലയ്ക്കുൾപ്പടെ ഗുരുതര പരിക്കേറ്റ ഷെമി ദീർഘനാളായി ചികിത്സയിലായിരുന്നു.അഫാന്റെ കൊലപാതക പരമ്പരയെ കുറിച്ച് ഷെമിയെ ഭർത്താവും ബന്ധുക്കളുമാണ് അറിയിച്ചത്. നേരത്തെ അഫാനെ കാണണമെന്ന് ഷെമി ആവശ്യപ്പെട്ടിരുന്നു.
അതേസയം, അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. വെഞ്ഞാറമൂട് പോലീസാണ് മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായി അഫാനെ കസ്റ്റഡിയിൽ വാങ്ങുക.