കാമ്പസുകളില്‍ ലഹരിസംഘങ്ങളെ എസ്എഫ്ഐ പ്രോത്സാഹിപ്പിക്കുന്നു: സതീശന്
Friday, March 14, 2025 12:53 PM IST
തിരുവനന്തപുരം: കളമശേരിയില്‍ കോളജ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ലഹരിമരുന്ന് മാഫിയയ്ക്ക് കേരളത്തില്‍ രാഷ്ട്രീയ രക്ഷാകര്‍തൃത്വമുണ്ടെന്ന് സതീശൻ പ്രതികരിച്ചു.
ലഹരിമാഫിയ സംസ്ഥാനത്ത് അവരുടെ ശ്യംഖല വ്യാപിപ്പിക്കുകയാണ്. ആ കണ്ണികളെ വികസിപ്പിക്കുന്നതില്‍ എസ്എഫ്ഐ വലിയ പങ്ക് വഹിക്കുന്നുണ്ട്.
പഠനം കഴിഞ്ഞ് പോയവര്‍ കാമ്പസുകളില്‍ തങ്ങുന്നു. മയക്കുമരുന്നിന് പണം ചോദിച്ച് അവർ കുട്ടികളെ റാഗ് ചെയ്യുകയാണ്. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് വലിയ അപകടമുണ്ടാക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.