കെഎസ്യുവിൽ കൂട്ടനടപടി; 87 ഭാരവാഹികളെ സസ്പെൻഡ് ചെയ്തു
Friday, March 14, 2025 12:29 PM IST
തിരുവനന്തപുരം: കെഎസ്യുവിന്റെ ലഹരിവിരുദ്ധ കാന്പയിൻ യാത്രയിൽ പങ്കെടുക്കാത്ത 87 ഭാരവാഹികളെ സസ്പെൻഡ് ചെയ്തു.
കണ്ണൂർ, കാസർഗോഡ് ഉൾപ്പെടെയുള്ള ജില്ലകളിലെ ഭാരവാഹികളെയാണ് സസ്പെൻഡ് ചെയ്തത്. ലഹരിക്കെതിരെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് യാത്ര നയിക്കുന്നത്.
പതിനൊന്നാം തീയതി കാസർഗോഡ് നിന്നും ആരംഭിച്ച യാത്രയുടെ സമാപനം പത്തൊൻപതാം തീയതി യൂണിവേഴ്സിറ്റി കോളജിലാണ്. നാല് ജില്ലകളിലെ ഭാരവാഹികൾക്കെതിരെയാണ് നടപടി.