വയനാട്ടിൽ വിദ്യാർഥിയിൽനിന്ന് കഞ്ചാവ് മിഠായി പിടികൂടി
Friday, March 14, 2025 12:14 PM IST
വയനാട്: ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. കോളജ് വിദ്യർഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്.
ഓൺലൈനിൽ നിന്നാണ് വിദ്യർഥി കഞ്ചാവ് മിഠായി വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ ഇത് മറ്റ് വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. വിദ്യാർഥികൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.