നെയ്യാറ്റിൻകരയിൽ ദന്തഡോക്ടർ മരിച്ച നിലയിൽ
Friday, March 14, 2025 10:57 AM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദന്തഡോക്ടർ മരിച്ച നിലയിൽ. കൊറ്റാമം സ്വദേശി സൗമ്യയാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 1.30നാണ് സൗമ്യയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സൗമ്യയെ വീട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പാറശാല പോലീസ് അന്വേഷണം ആരംഭിച്ചു. സൗമ്യയ്ക്കു മാനസിക സമ്മർദം ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. സൗമ്യ ഇതിനു ഗുളികകൾ കഴിച്ചിരുന്നതായും പോലീസ് പറഞ്ഞു.