കാർഗിലിൽ ശക്തമായ ഭൂചലനം
Friday, March 14, 2025 10:39 AM IST
ശ്രീനഗർ: ലഡാക്കിലെ കാർഗിലിൽ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജമ്മു കാഷ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.
ഇന്ന് പുലർച്ചെ 2.50ന് 15 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഭൂചലനത്തിൽ ആളപായമില്ല. അതേസമയം, ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.