കളമശേരിയിലെ കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട; വിദ്യാർഥികൾ പിടിയിൽ
Friday, March 14, 2025 7:19 AM IST
കൊച്ചി: കളമശേരി പൊളിടെക്നിക് കോളജ് മെൻസ് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട. ഹോസ്റ്റലിൽ നിന്നും ഒൻപത് കിലോയിലധികം കഞ്ചാവ് പിടികൂടി. പോലീസിനെ കണ്ട് ചില വിദ്യാർഥികൾ ഓടി രക്ഷപെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരെ അറസ്റ്റ് ചെയ്തു.
ആകാശ് എന്ന വിദ്യാർഥിയുടെ മുറിയിൽ നിന്നും 1.9 കഞ്ചാവ് പിടികൂടി. ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപ്പനയ്ക്കായാണെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒൻപതിന് ആരംഭിച്ച തെരച്ചിൽ പുലർച്ചെ നാല് വരെ നീണ്ടു.